തയ്ക്വാണ്ടോയിൽ കാസർഗോഡിന്റെ മുന്നേറ്റം
Tuesday, September 23, 2025 1:02 AM IST
കണ്ണൂർ: ജില്ലയിൽ ഇന്നലെ ആരംഭിച്ച 67-ാമത് കേരള സ്കൂൾ ഗെയിംസ് ഗ്രൂപ്പ് ഒന്ന് വിഭാഗത്തിൽ 18 ഇനങ്ങൾ പൂർത്തിയാക്കിയപ്പോൾ ഏഴു സ്വർണവും മൂന്നു വെള്ളിയും മൂന്ന് വെങ്കലവും കരസ്ഥമാക്കി 47 പോയിന്റുമായി ആദ്യദിനം കാസർഗോഡിന്റെ മുന്നേറ്റം.
രണ്ടു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും നേടി 23 പോയിന്റോടെ എറണാകുളം ജില്ല രണ്ടാം സ്ഥാനത്തും ഒരു സ്വർണവും നാലു വെള്ളിയും നാല് വെങ്കലവുമായി 21 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.
തയ്ക്വാണ്ടോ മത്സരങ്ങൾ കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സിൽ ഇന്നും തുടരും. 67 ഇനങ്ങളിലാണ് തയ്കാണ്ടോ മത്സരങ്ങൾ നടക്കുക.
ഫുട്ബോൾ മത്സരങ്ങൾ കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. ബോക്സിംഗ് മത്സരങ്ങൾ നാളെയും മറ്റന്നാളും കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സിലാണു നടക്കുക.