ബോട്ടെങ് വിരമിച്ചു
Sunday, September 21, 2025 1:38 AM IST
മ്യൂണിക്: ജര്‍മന്‍ താരം ജെറോം ബോട്ടെങ് പ്രഫഷണല്‍ ഫുട്ബോളില്‍നിന്നു വിരമിച്ചു. 37കാരനായ ബോട്ടെങ് 2014 ഫിഫ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ ശ്രദ്ധേയം കളിക്കാരനായിരുന്നു.
2010 ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ജര്‍മന്‍ ടീമിന്റെയും ഭാഗമായി. ക്ലബ് കരിയറില്‍ 601 മത്സരങ്ങളില്‍നിന്ന് രണ്ട് ഗോളും ഈ സെന്റര്‍ ബാക്ക് താരം സ്വന്തമാക്കി. ജര്‍മനിക്കായി 76 മത്സരങ്ങള്‍ കളിച്ചു, ഒരു ഗോള്‍ നേടി.