ല​​ണ്ട​​ന്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ദി​​ന​​ത്തി​​ല്‍ ച​​രി​​ത്ര നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി സ്പാ​​നി​​ഷ് ക്ല​​ബ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ്. ലോ​​സ് ബ്ലാ​​ങ്കോ​​സ് (ദ ​​വൈ​​റ്റ്‌​​സ്) എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ 2-1ന് ​​ഫ്ര​​ഞ്ച് ക്ല​​ബ്ബാ​​യ മാ​​ഴ്‌​​സെ​​യെ തോ​​ല്‍​പ്പി​​ച്ചു. ഇ​​തോ​​ടെ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ 200 ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ടീം ​​എ​​ന്ന നേ​​ട്ടം റ​​യ​​ല്‍ സ്വ​​ന്ത​​മാ​​ക്കി.

ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ലാ​​കു​​ക​​യും അ​​വ​​സാ​​ന 18 മി​​നി​​റ്റ് 10 പേ​​രാ​​യി ചു​​രു​​ങ്ങു​​ക​​യും ചെ​​യ്‌​​തെ​​ങ്കി​​ലും സ്പാ​​നി​​ഷ് വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ മു​​ട്ടു​​മ​​ട​​ക്കി​​യി​​ല്ല. സൂ​​പ്പ​​ര്‍ താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ​​യു​​ടെ (28’, 81’) ഇ​​ര​​ട്ട പെ​​നാ​​ല്‍​റ്റി ഗോ​​ളാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. 22-ാം മി​​നി​​റ്റി​​ല്‍ തി​​മോ​​ത്തി വേ​​ഗി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ മാ​​ഴ്‌​​സെ ലീ​​ഡ് നേ​​ടി.

1990ന്‍റെ ​​തു​​ട​​ക്ക​​ത്തി​​ല്‍ യൂ​​റോ​​പ്യ​​ന്‍ പോ​​രാ​​ട്ടം പ​​രി​​ഷ്‌​​ക​​രി​​ച്ച​​ശേ​​ഷം 200 ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ടീ​​മാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ്. ഇ​​ക്കാ​​ല​​ത്തി​​നി​​ടെ 700 ഗോ​​ളും ലോ​​സ് ബ്ലാ​​ങ്കോ​​സ് സ്വ​​ന്ത​​മാ​​ക്കി. റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ 50 ഗോ​​ള്‍ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ലി​​ലെ​​ത്തി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 64 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​ണ് ഫ്ര​​ഞ്ച് താ​​രം 50 ഗോ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

പീ​​ര​​ങ്കി മു​​ഴ​​ക്കം; 2-0

സീ​​സ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ദി​​ന​​ത്തി​​ല്‍ പീ​​ര​​ങ്കി മു​​ഴ​​ക്കം. പീ​​ര​​ങ്കി​​പ്പ​​ട​​യെ​​ന്ന വി​​ശേ​​ഷ​​ണ​​മു​​ള്ള ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ്‌​​പെ​​യി​​നി​​ല്‍​നി​​ന്നു​​ള്ള അ​​ത്‌​ല​​റ്റി​​ക് ബി​​ല്‍​ബാ​​വോ​​യെ കീ​​ഴ​​ട​​ക്കി. ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം ഗ​​ബ്രി​​യേ​​ല്‍ മാ​​ര്‍​ട്ടി​​നെ​​ല്ലി (72’), ലി​​യാ​​ന്‍​ഡ്രൊ ടൗ​​സാ​​ര്‍​ഡ് (87’) എ​​ന്നി​​വ​​ര്‍ നേ​​ടി​​യ ഗോ​​ളു​​ക​​ളി​​ലൂ​​ടെ 2-0നാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്‌​​സി​​ന്‍റെ ജ​​യം.

പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ല്‍​നി​​ന്ന് ക​​ള​​ത്തി​​ലെ​​ത്തി 36-ാം സെ​​ക്ക​​ന്‍​ഡി​​ലാ​​യി​​രു​​ന്നു മാ​​ര്‍​ട്ടി​​നെ​​ല്ലി​​യു​​ടെ ഗോ​​ള്‍. ലി​​യാ​​ന്‍​ഡ്രൊ ടൗ​​സാ​​ര്‍​ഡാ​​യി​​രു​​ന്നു അ​​സി​​സ്റ്റ് ചെ​​യ്ത​​ത്. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ അ​​തി​​വേ​​ഗ സ​​ബ്സ്റ്റി​​റ്റ്യൂട്ട് ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് ഇ​​തോ​​ടെ കു​​റി​​ക്ക​​പ്പെ​​ട്ടു. 65-ാം മി​​നി​​റ്റി​​ല്‍ പ​​ക​​ര​​ക്കാ​​ര​​നാ​​യി ക​​ള​​ത്തി​​ലെ​​ത്തി​​യ ടൗ​​സാ​​ര്‍​ഡി​​ന്‍റെ ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കി​​യ​​ത് മാ​​ര്‍​ട്ടി​​നെ​​ല്ലി​​യാ​​യി​​രു​​ന്നു.


ടോ​​ട്ട​​ന്‍​ഹാം, യു​​വ​​ന്‍റ​​സ്

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​ര്‍ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് 1-0ന് ​​സ്പാ​​നി​​ഷ് ടീ​​മാ​​യ വി​​യ്യാ​​റ​​യ​​ലി​​നെ തോ​​ല്‍​പ്പി​​ച്ചു. ലൂ​​യി​​സ് ജൂ​​ണി​​യ​​റി​​ന്‍റെ (4’) സെ​​ല്‍​ഫ് ഗോ​​ളി​​ലാ​​യി​​രു​​ന്നു ടോ​​ട്ട​​ന്‍​ഹാ​​മി​​ന്‍റെ ജ​​യം.

എ​​ട്ടു ഗോ​​ള്‍ പി​​റ​​ന്ന സൂ​​പ്പ​​ര്‍ ത്രി​​ല്ല​​ര്‍ പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ് യു​​വ​​ന്‍റ​​സും ജ​​ര്‍​മ​​ന്‍ സം​​ഘ​​മാ​​യ ബൊ​​റൂ​​സി​​യ ഡോ​​ര്‍​ട്ട്മു​​ണ്ടും സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു; 4-4.

ഗി​​ല്ലോ​​സ്, ഖ​​രാ​​ബാ​​ഗ് ച​​രി​​ത്രം

ലി​​സ്ബ​​ണ്‍/​​ഐ​​ന്തോ​​വ​​ന്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ല്‍ ച​​രി​​ത്ര തു​​ട​​ക്കം കു​​റി​​ച്ച് ബെ​​ല്‍​ജി​​യം ക്ല​​ബ് യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സും അ​​സ​​ര്‍​ബൈ​​ജാ​​ന്‍ ടീ​​മാ​​യ എ​​ഫ്‌​​കെ ഖ​​രാ​​ബാ​​ഗും. പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ്ബാ​​യ ബെ​​ന്‍​ഫി​​ക​​യ്ക്ക് എ​​തി​​രാ​​യ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഖ​​രാ​​ബാ​​ഗ് 3-2ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ഖ​​രാ​​ബാ​​ഗി​​ന്‍റെ ക​​ന്നി​​ജ​​യ​​മാ​​ണ്. 2-0നു ​​പി​​ന്നി​​ല്‍​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഖ​​രാ​​ബാ​​ഗി​​ന്‍റെ ജ​​യം.

90 വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം 2024-25 സീ​​സ​​ണ്‍ ബെ​​ല്‍​ജി​​യം പ്രൊ ​​ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​രാ​​യാ​​ണ് യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സ് ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ത​​ങ്ങ​​ളു​​ടെ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ല്‍ ഗി​​ല്ലോ​​സ് 3-1ന് ​​നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ല്‍​നി​​ന്നു​​ള്ള പി​​എ​​സ്‌വി ​​ഐ​​ന്തോ​​വ​​നെ കീ​​ഴ​​ട​​ക്കി ത​​ങ്ങ​​ളു​​ടെ വ​​ര​​വ് അ​​റി​​യി​​ച്ചു.