ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു
Monday, September 15, 2025 1:59 AM IST
ലണ്ടൻ: ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസവും മുൻ ലോക ചാമ്പ്യനുമായ റിക്കി ഹാറ്റൺ (46) അന്തരിച്ചു. മാഞ്ചസ്റ്ററിനടുത്തുള്ള ഹൈഡിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതകളില്ലെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു.
പ്രൊഫഷണൽ കരിയറിൽ 48 മത്സരങ്ങളിൽ പങ്കെടുത്ത ഹാറ്റൺ 45 എണ്ണത്തിലും വിജയിച്ചു. ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ എക്കാലത്തേയും മികച്ച ബ്രിട്ടീഷ് താരമായി പരിഗണിക്കപ്പെടുന്ന താരമാണു ഇദ്ദേഹം. ഈയിനത്തില്‍ ഒന്നിലധികം തവണ ലോക കിരീടം സ്വന്തമാക്കിയ താരം കൂടിയാണ്. 2015ല്‍ ഫൈറ്റര്‍ ഓഫ് ദ ഇയറായി ദ റിംഗ് മാഗസിന് തെരഞ്ഞെടുത്തിരുന്നു. 2024ൽ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര ബോക്സിംഗ് ഫെഡറേഷൻ ഹാറ്റണെ ആദരിച്ചു.