36 റണ്‍സും 5 വിക്കറ്റും, അർജുൻ തിളങ്ങി
Saturday, September 13, 2025 1:16 AM IST
ബംഗളൂരു: ഗോവയ്ക്കുവേണ്ടി തകർപ്പൻ ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത് അർജുൻ തെണ്ടുൽക്കർ.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന തിമ്മപ്പയ്യ മെമ്മോറിയൽ ഇൻവിറ്റേഷനൽ ടൂർണമെന്റിൽ മഹാരാഷ്ട്രയ്ക്കെതിരേയായിരുന്നു അർജുന്റെ മിന്നും പ്രകടനം. 36 റണ്‍സും അഞ്ച് വിക്കറ്റും നേടിയാണ് സീസണിലെ ആദ്യ മത്സരത്തിൽ അർജുൻ തിളങ്ങിയത്.