ജിംനാസ്റ്റിക്: കേരളം ഫൈനലിൽ
Wednesday, September 10, 2025 12:18 AM IST
കൊച്ചി: രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ എയ്റോബിക് ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനവും കേരളത്തിനു നേട്ടം.
ജൂണിയര്‍ ട്രിയോ ഇനത്തില്‍ കേരളത്തിന്റെ എന്‍.എ. അഭിനയ, എ. അശ്വിനി നായര്‍, എം.എസ്. കിഞ്ചല്‍ എന്നിവരടങ്ങുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടി.
ഇതോടെ ആദ്യ ദിവസത്തെ അഞ്ചിനങ്ങളില്‍ ഉള്‍പ്പെടെ ആറിനങ്ങളിലാണു കേരളം ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് ഇന്നു സമാപിക്കും.