മ​​യാ​​മി: മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യു​​ടെ ഉ​​റു​​ഗ്വെ​​ന്‍ താ​​രം ലൂ​​യി​​സ് സു​​വാ​​ര​​സി​​ന് മൂ​​ന്നു മ​​ത്സ​​ര വി​​ല​​ക്ക്. ഓ​​ഗ​​സ്റ്റ് 31നു ​​ന​​ട​​ന്ന ലീ​​ഗ്‌​​സ് ക​​പ്പ് ഫൈ​​ന​​ലി​​നി​​ടെ സി​​യാ​​റ്റി​​ല്‍ സൗ​​ണ്ടേ​​ഴ്‌​​സി​​ന്‍റെ സ്റ്റാ​​ഫ് അം​​ഗ​​ത്തെ തു​​പ്പി​​യ കു​​റ്റ​​ത്തി​​നാ​​ണ് വി​​ല​​ക്ക്.

ലീ​​ഗ്‌​​സ് ക​​പ്പി​​ല്‍ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ സു​​വാ​​ര​​സി​​ന് നേ​​ര​​ത്തേ​​ത​​ന്നെ വി​​ല​​ക്ക് ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ പി​​ന്നാ​​ലെ​​യാ​​ണ് മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​റി​​ല്‍ മൂ​​ന്നു മ​​ത്സ​​ര വി​​ല​​ക്കും ഉ​​റു​​ഗ്വെ​​ന്‍ താ​​ര​​ത്തി​​ന് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ മൊ​​ത്തം ഒ​​മ്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് സു​​വാ​​ര​​സി​​നു ന​​ഷ്ട​​പ്പെ​​ടു​​ക.


ലീ​​ഗ്‌​​സ് ക​​പ്പ് ഫൈ​​ന​​ലി​​ല്‍ സി​​യാ​​റ്റി​​ല്‍ സൗ​​ണ്ടേ​​ഴ്‌​​സ് 3-0ന് ​​ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യെ കീ​​ഴ​​ട​​ക്കി ചാ​​മ്പ്യ​​ന്മാ​​രാ​​യി​​രു​​ന്നു. ഫൈ​​ന​​ല്‍ വി​​സി​​ലി​​നു​​ശേ​​ഷ​​മു​​ണ്ടാ​​യ കൈയാങ്ക​​ളി​​ക്കി​​ടെ​​യാ​​യി​​രു​​ന്നു സു​​വാ​​ര​​സ് എ​​തി​​ര്‍ ടീം ​​സ്റ്റാ​​ഫി​​നെ തു​​പ്പി​​യ​​ത്. സം​​ഭ​​വ​​ത്തി​​ല്‍ സു​​വാ​​ര​​സ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ലൂ​​ടെ ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി​​യി​​രു​​ന്നു.