ദു​​​​ബാ​​​​യ്: ഏ​​​​ഷ്യ ക​​​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങും മു​​​​ന്പേ സ്ഥി​​​​ര​​​​വൈ​​​​രി​​​​ക​​​​ളാ​​​​യ ഇ​​​​ന്ത്യ- പാ​​​​ക്കി​​​​സ്ഥാ​​​​ൻ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് പു​​​​തി​​​​യ മാ​​​​നം ച​​​​ർ​​​​ച്ച​​​​യാ​​​​ക്കി സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ. പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ഒ​​​​രു പ​​​​ന്ത് പോ​​​​ലും എ​​​​റി​​​​യും മു​​​​ന്പേ വി​​​​വാ​​​​ദ​​​​ത്തി​​​​ന് കൈ​​​​കൊ​​​​ടു​​​​ത്താ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന വേ​​​​ദി വി​​​​ട്ട​​​​ത്.

ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വി​​​​ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ സ​​​​ൽ​​​​മാ​​​​ൻ അ​​​​ലി ആ​​​​ഘ ഹ​​​​സ്ത​​​​ദാ​​​​നം ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​ത്.

ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന് മു​​​​ന്പു​​​​ള്ള പ​​​​തി​​​​വ് ക്യാ​​​​പ്റ്റ​​​​ന്മാ​​​​രു​​​​ടെ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. എ​​​​ട്ട് ടീ​​​​മു​​​​ക​​​​ളു​​​​ടെ​​​​യും ക്യാ​​​​പ്റ്റ​​​​ൻ​​​​മാ​​​​ർ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​തോ​​​​ടെ പാ​​​​ക് ക്യാ​​​​പ്റ്റ​​​​ൻ സ​​​​ൽ​​​​മാ​​​​ൻ അ​​​​ലി ആ​​​​ഘ ഹ​​​​സ്ത​​​​ദാ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കി വേ​​​​ദി​​​​വി​​ട്ടു. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ് അ​​​​ഫ്ഗാൻ ക്യാ​​​​പ്റ്റ​​​​ൻ റാ​​​​ഷി​​​​ദ് ഖാ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഹ​​​​സ്ത​​​​ദാ​​​​നം ന​​​​ൽ​​​​കി​​​​.


ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ന്ത്യ- പാ​​​​ക് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് പു​​​​തി​​​​യ മാ​​​​നം കൈ​​​​വ​​​​ന്ന​​​​ത് വ​​​​ലി​​​​യ ച​​​​ർ​​​​ച്ച​​​​യ്ക്ക് തു​​​​ട​​​​ക്ക​​​​മി​​​​ട്ടു. “​​പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഇ​​​​രു ക്യാ​​​​പ്റ്റ​​​​ൻ​​​​മാ​​​​രും ഹ​​​​സ്ത​​​​ദാ​​​​നം ന​​​​ൽ​​​​കി​​​​യി​​​​ല്ല.

എ​​​​ങ്കി​​​​ൽ എ​​​​ന്തി​​​​നാ​​​​ണ് ഇ​​​​വ​​​​ർ ഏ​​​​ഷ്യ ക​​​​പ്പ് ക​​​​ളി​​​​ക്കു​​​​ന്ന​​​​ത്’’- അ​​​​ന്പ​​​​യ​​​​ർ റി​​​​ച്ചാ​​​​ർ​​​​ഡ് കെ​​​​റ്റി​​​​ബോ​​​​റോ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ ചോ​​​​ദ്യ​​​​മു​​​​ന്ന​​​​യി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​ണ് ക്രി​​​​ക്ക​​​​റ്റ് ലോ​​​​കം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ x പാ​​​​ക്കി​​​​സ്ഥാ​​​​ൻ പോ​​​​രാ​​​​ട്ടം.