ഇന്ത്യ പൂള് ചാമ്പ്യന്‍
Tuesday, September 9, 2025 1:43 AM IST
ഹാങ്ഷൗ: ചൈനയില്‍ നടക്കുന്ന 2025 ഏഷ്യ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യ പൂള് ബി ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്കു മുന്നേറി.
പൂളിലെ അവസാന മത്സരത്തില്‍ ഇന്ത്യ 12-0ന് സിംഗപ്പൂരിനെ കീഴടക്കി. ഇന്ത്യക്കായി മുംതാസ് ഖാന്, നവനീത് കൗര്‍ എന്നിവര്‍ ഹാട്രിക് നേടി.
പൂളില്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴ് പോയിന്റുമായാണ് ഇന്ത്യന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.