മെസി ഡബിളില്‍ അര്‍ജന്റീന
Sunday, September 7, 2025 2:07 AM IST
ബുവാനോസ് ആരീസ്: ഫിഫ 2026 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ ബലത്തില്‍ അര്‍ജന്റീനയ്ക്കു മിന്നും ജയം.
യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ അവസാന ഹോം മത്സരത്തില്‍ 3-0ന് വെനസ്വേലയെ കീഴടക്കി. 39, 80 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. ഇരട്ടഗോളോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ എട്ട് ഗോളുമായി മെസി ടോപ് സ്കോറര്‍ സ്ഥാനത്ത് എത്തി.
മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ 2-0ന് ചിലിയെ കീഴടക്കി. എസ്റ്റേവോ, ലൂക്കാസ് പെഗ്വെറ്റ, ബ്രൂണോ ഗുയിമറെസ് എന്നിവരാണ് ബ്രസീലിനായി ഗോള്‍ നേടിയത്. ഉറുഗ്വെ 3-0ന് പെറുവിനെയും കൊളംബിയ അതേ വ്യത്യാസത്തില്‍ ബൊളീവിയയെയും കീഴടക്കി.
അഭിവാദ്യം
ഫിഫ 2026 ലോകകപ്പോടെ ലയണല്‍ മെസി രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാക്കുന്ന കാര്യങ്ങളും ബുവാനോസ് ആരീസില്‍ അരങ്ങേറി. വെനസ്വേലയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം പതിവിനു വിപരീതമായുള്ള ശൈലിയില്‍ കാണികളെ അഭിവാദ്യം ചെയ്താണ് മെസി മൈതാനം വിട്ടത്. ലോകകപ്പില്‍ കാണാം എന്ന ആശംസയും മെസി നടത്തി.