അദീന ഇന്ത്യൻ ടീമിൽ
Monday, September 8, 2025 1:50 AM IST
കോട്ടയം: ഫിബ അണ്ടർ 16 ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം അദീന മറിയം ജോൺസൻ ഇടംനേടി. കൊരട്ടി ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് വിദ്യർഥിയായ അദീന, നെടുങ്കുന്നം ജോൺസൺ തോമസിൻ്റെയും (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോച്ച്) - അനു ഡി. ആലപ്പാട്ടിൻ്റെയും (ഫിസിക്കൽ എജ്യുക്കേഷൻ ഹെഡ്, സെൻ്റ് മേരീസ് കോളജ്, തൃശൂർ) മകളാണ്.