ഫ്രാന്‍സ്, ഇറ്റലി ജയത്തില്‍
Sunday, September 7, 2025 2:07 AM IST
പാരീസ്/മിലാന്: ഫിഫ 2026 ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്, ബെല്‍ജിയം ടീമുകള്‍ക്കു ജയം.
സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ 82-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഫ്രാന്‍സ് 2-0ന് യുക്രെയ്നിനെ കീഴടക്കി. ഇറ്റലി ഹോം മത്സരത്തില്‍ 5-0ന് എസ്റ്റോണിയയെ തകര്‍ത്തു.
കഴിഞ്ഞദിവസം നടന്ന മത്സരങ്ങളില്‍ സ്പെയിന് 3-0ന് ബള്‍ഗേറിയയെയും ബെല്‍ജിയം 6-0ന് ലിചെന്സ്റ്റൈനെയും തോല്‍പ്പിച്ചു. അതേസമയം, കരുത്തരായ ജര്‍മനി എവേ പോരാട്ടത്തില്‍ സ്ലോവാക്യയോട് 2-0ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി.