ഹി​സോ​ര്‍ (ത​ജി​ക്കി​സ്ഥാ​ന്‍): സെ​ന്‍​ട്ര​ല്‍ ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (കാ​ഫ) പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്കു മൂ​ന്നാം സ്ഥാ​നം. പു​തി​യ പ​രി​ശീ​ല​ക​നാ​യ ഖാ​ലി​ദ് ജ​മീ​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഇ​റ​ങ്ങി​യ ആ​ദ്യ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം; ഖാ​ലി​ദ് കാ​ല​ഘ​ട്ട​ത്തി​നു മെ​ഡ​ല്‍ തു​ട​ക്കം...

മൂ​ന്നാം സ്ഥാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ഒ​മാ​നെ​യാ​ണ് ഇ​ന്ത്യ കീ​ഴ​ട​ക്കി​യ​ത്. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മും 1-1 സ​മ​നി​ല പാ​ലി​ച്ചു. അ​തോ​ടെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് മ​ത്സ​രം നീ​ണ്ടു.


ഷൂ​ട്ടൗ​ട്ടി​ല്‍ 3-2ന്‍റെ ​ജ​യ​ത്തോ​ടെ ടീം ​ഇ​ന്ത്യ വെ​ങ്ക​ല മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. 55-ാം മി​നി​റ്റി​ല്‍ ലീ​ഡ് നേ​ടി​യ ഒ​മാ​നെ 80-ാം മി​നി​റ്റി​ല്‍ ഉ​ദാ​ന്ത സിം​ഗ് കു​മാ​മി​ന്‍റെ ഗോ​ളി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ സ​മ​നി​ല​യി​ല്‍ പി​ടി​ച്ച​ത്.

ഹീ​റോ ഗു​ര്‍​പ്രീ​ത്

ഗോ​ള്‍ കീ​പ്പ​ര്‍ ഗു​ര്‍​പ്രീ​ത് സിം​ഗ് സ​ന്ധു​വി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്കു ഗു​ണ​മാ​യ​ത്. ഷൂ​ട്ടൗ​ട്ടി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ ഒ​മാ​ന്‍റെ അ​ഞ്ചാം ഷോ​ട്ട് ഗു​ര്‍​പ്രീ​ത് സിംഗ് സന്ധു വി​ഫ​ല​മാ​ക്കി. ഒ​മാ​ന്‍റെ ആ​ദ്യ ര​ണ്ട് കി​ക്കു​ക​ള്‍ പാ​ഴാ​യി​രു​ന്നു.