ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍​സ് കി​രീ​ട​ത്തോ​ടൊ​പ്പം എ​ടി​പി ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് ത​രം​ഗ​മാ​യി.

ഫൈ​ന​ലി​ല്‍ ഒ​ന്നാം ന​മ്പ​റാ​യി​രു​ന്ന ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​റി​നെ നാ​ല് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് അ​ല്‍​ക​രാ​സ് യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​ല്‍ മു​ത്തം​വ​ച്ച​ത്. സ്‌​കോ​ര്‍: 6-2, 3-6, 6-1, 6-4. ഫൈ​ന​ലി​ല്‍ ജ​യി​ക്കു​ന്ന ആ​ള്‍​ക്ക് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ല​ഭി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു മ​ത്സ​രം.

വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​തോ​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന അ​ല്‍​ക​രാ​സ് ഒ​ന്നി​ലേ​ക്ക് എ​ത്തി, ഒ​ന്നി​ല്‍​നി​ന്ന് യാ​നി​ക് സി​ന്ന​ര്‍ ര​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങു​ക​യും ചെ​യ്തു. 2023നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ല്‍​ക​രാ​സ് ഒ​ന്നാം സ്ഥാ​ന​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യം.

ഡ​ബി​ള്‍, ഡ​ബി​ള്‍, ഡ​ബി​ള്‍

22കാ​ര​നാ​യ അ​ല്‍​ക​രാ​സി​ന്‍റെ ക​രി​യ​റി​ലെ ആ​റാം ഗ്രാ​ന്‍​സ്‌ലാം ​കി​രീ​ട​മാ​ണ്; യു​എ​സ് ഓ​പ്പ​ണ്‍ സ്വ​ന്ത​മാ​ക്കു​ന്ന​ത് ഇ​തു ര​ണ്ടാം ത​വ​ണ. 2022ലാ​യി​രു​ന്നു മു​മ്പ് യു​എ​സ് ഓ​പ്പ​ണി​ല്‍ അ​ല്‍​ക​രാ​സ് ചും​ബി​ച്ച​ത്. ഇ​തോ​ടെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ (2024, 2025), വിം​ബി​ള്‍​ഡ​ണ്‍ (2023, 2024), യു​എ​സ് ഓ​പ്പ​ണു​ക​ള്‍ ര​ണ്ടു ത​വ​ണ വീ​ത​വും ഈ ​സ്പാ​നി​ഷ് താ​രം നേടി. 2025 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ലും യാ​നി​ക് സി​ന്ന​റി​നെ കീ​ഴ​ട​ക്കി​യാ​ണ് അ​ല്‍​ക​രാ​സ് ജേ​താ​വാ​യ​ത്.

1978 മു​ത​ല്‍ യു​എ​സ് ഓ​പ്പ​ണ്‍ ഹാ​ര്‍​ഡ് കോ​ര്‍​ട്ടി​ലേ​ക്കു മാ​റ്റി​യ​ശേ​ഷം, മൂ​ന്നു വ്യ​ത്യ​സ്ത സ​ര്‍​ഫെ​യ്‌​സു​ക​ളി​ല്‍ (ഫ്ര​ഞ്ച് ഓ​പ്പ​ണ്‍-​ക​ളി​മ​ണ്‍, വിം​ബി​ള്‍​ഡ​ണ്‍-​പു​ല്ല്, യു​എ​സ് ഓ​പ്പ​ണ്‍-​ഹാ​ര്‍​ഡ്) ഇ​ര​ട്ട ഗ്രാ​ന്‍​സ്‌ലാം ​സ്വ​ന്ത​മാ​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​വും അ​ല്‍​ക​രാ​സ് ആ​ണ്.


ചേ​ട്ട​ന്‍റെ കൈ​യ​ബ​ദ്ധം

യു​എ​സ് ഓ​പ്പ​ണി​ല്‍ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് ആ​ദ്യ റൗ​ണ്ടി​ന് എ​ത്തി​യ​പ്പോ​ള്‍ ഏ​വ​രും അ​ദ്ഭു​ത​ത്തോ​ടെ നോ​ക്കി. അ​തി​ന്‍റെ കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ലാ​യി​രു​ന്നു, ത​ല​മു​ടി ട്രിം ചെ​യ്ത് ബ​സ് ക​ട്ട് അ​ടി​ച്ചാ​യി​രു​ന്നു അ​ല്‍​ക​രാ​സ് എ​ത്തി​യ​ത്. ടൂ​ര്‍​ണ​മെ​ന്‍റി​നു മു​മ്പാ​യി പു​തി​യൊ​രു ഹെ​യ​ല്‍ സ്റ്റൈ​ല്‍ പ​രീ​ക്ഷി​ക്കാ​നാ​യി​രു​ന്നു പ്ലാ​നെ​ന്നും ചേ​ട്ട​ന്‍ ആ​ല്‍​വാ​രൊ അ​ബ​ദ്ധ​ത്തി​ല്‍ ത​ല​മു​ടി​യു​ടെ ഒ​രു വ​ശം പ​റ്റെ​വെ​ട്ടി​യ​തോ​ടെ മ​റ്റൊ​രു മാ​ര്‍​ഗ​മി​ല്ലാ​താ​യെ​ന്നു​മാ​യി​രു​ന്നു അ​ല്‍​ക​രാ​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

അ​ല്‍​ക​രാ​സ് ബ​സ് ക​ട്ട് അ​ടി​ച്ചെ​ത്തി​യ​പ്പോ​ള്‍ ടെ​ന്നീ​സ് ലോ​കം 1995 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ അ​മേ​രി​ക്ക​ന്‍ മു​ന്‍ താ​രം ആ​ന്ദ്രെ അ​ഗാ​സി ബ്ലേ​ഡ് ക​ട്ട് അ​ടി​ച്ച​താ​യി​രു​ന്നു ഓ​ര്‍​മി​ച്ച​ത്. ക​ഷ​ണ്ടി അം​ഗീ​ക​രി​ച്ച് ത​ല പൂ​ര്‍​ണ​മാ​യി ഷേ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഗാ​സി ചെ​യ്ത​തെ​ന്ന​തു ച​രി​ത്രം.

എ​ന്നാ​ല്‍, 1995 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ല്‍ അ​ഗാ​സി ചും​ബി​ച്ചു. ഇ​ത്ത​വ​ണ ബ​സ് ക​ട്ടു​മാ​യെ​ത്തി​യ​പ്പോ​ള്‍ അ​ല്‍​ക​രാ​സി​നും അ​ത് ഭാ​ഗ്യ​മാ​യി, 2025 യു​എ​സ് ഓ​പ്പ​ണ്‍ സ്വ​ന്തം...