ഓ​​ര്‍​മ​​യു​​ണ്ടോ ഈ ​​മു​​ഖം എ​​ന്ന് ശുഭ്മാൻ ഗി​​ല്ലി​​നോ​​ടാ​​ണ് സി​​മ്ര​​ന്‍​ജീ​​ത് ചോ​​ദി​​ച്ച​​തെ​​ങ്കി​​ല്‍, യു​​എ​​ഇ കോ​​ച്ച് ലാ​​ല്‍​ച​​ന്ദ് രാ​​ജ്പു​​ത്തി​​നെ ഓ​​ര്‍​മ​​യു​​ണ്ടോ എ​​ന്ന് ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രോ​​ടാ​​ണ് ചോ​​ദ്യം.

2007ല്‍ ​​ന​​ട​​ന്ന പ്ര​​ഥ​​മ ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ എം.​​എ​​സ്. ധോ​​ണി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​ന്ത്യ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ള്‍ ടീ​​മി​​ന്‍റെ മാ​​നേ​​ജ​​രാ​​യി​​രു​​ന്നു ലാ​​ല്‍​ച​​ന്ദ്. 2007-08 ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​നം​​വ​​രെ ഇ​​ന്ത്യ​​യു​​ടെ കോ​​ച്ചാ​​യി ലാ​​ല്‍​ച​​ന്ദ് തു​​ട​​ര്‍​ന്നു. പി​​ന്നീ​​ട് ഐ​​പി​​എ​​ല്ലി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ കോ​​ച്ചാ​​യ ച​​രി​​ത്ര​​വും ലാ​​ല്‍​ച​​ന്ദി​​നു സ്വ​​ന്തം. ലാ​​ല്‍​ച​​ന്ദും സം​​ഘ​​വും ടീം ​​ഇ​​ന്ത്യ​​യെ എ​​ങ്ങ​​നെ നേ​​രി​​ടു​​മെ​​ന്ന് ഇ​​ന്ന​​റി​​യാം.


2007 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യ ഗൗ​​തം ഗം​​ഭീ​​റാ​​ണ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ഇ​​പ്പോ​​ഴ​​ത്തെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.