ദു​ബാ​യ്: 2025 ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​ൻ ആ​ര​വം. ഗ​ൾ​ഫി​ന്‍റെ മ​ടി​ത്ത​ട്ടി​ൽ ഹോ​ങ്കോം​ഗി​നെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ പു​റ​ത്തെ​ടു​ത്ത​ത്. ഗ്രൂ​പ്പ് ബി​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ണ്‍​സ് നേ​ടി.

സേ​ദി​ഖു​ള്ള അ​റ്റ​ൽ (52 പ​ന്തി​ൽ 73 നോ​ട്ടൗ​ട്ട്), അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യ് (21 പ​ന്തി​ൽ 53) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് അ​ഫ്ഗാ​ൻ ഇ​ന്നിം​ഗ്സി​നു ക​രു​ത്താ​യ​ത്. മു​ഹ​മ്മ​ദ് ന​ബി 26 പ​ന്തി​ൽ 33 റ​ണ്‍​സ് നേ​ടി.


മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഹോ​ങ്കോം​ഗി​ന് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മ​ല്ലാ​യി​രു​ന്നു. 15 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 74 റ​ണ്‍​സ് മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. ഹോ​ങ്കോം​ഗി​ന്‍റെ ആ​ദ്യ ആ​റ് ബാ​റ്റ​ർ​മാ​രി​ൽ ബാ​ബ​ർ ഹ​യാ​ത്ത് (39) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്.