സിന്ധു പുറത്ത്
Thursday, September 11, 2025 2:19 AM IST
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റൺ വനിത സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്.
ആദ്യ സെറ്റ് നേടിയശേഷമാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. സ്കോർ: 21-15, 16-21, 19-21. മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ അനുപമ ഉപാധ്യായ 17-21, 22-20, 14-21 സ്കോറിന് ജപ്പാന്റെ ടൊമോകാ മിയാസാക്കിയോട് പരാജയപ്പെട്ട് പുറത്തായി.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് 21-17, 21-14ന് ചൈനയുടെ ലു ഗ്യുൻഗ്സിനെ തോൽപ്പിച്ചു. ആയുഷ് ഷെട്ടി തായ്വാന്റെ സു ലി യാഗിനെയും ലക്ഷ്യ സെൻ തായ്വാന്റെ വാംഗ് ട്സു വേയ്യേയും കിരണ്‍ ജോർജ് സിംഗപ്പുരിന്റെ ജാസണ്‍ ടെഹിനെയും പരാജയപ്പെടുത്തി പ്രീക്വാർട്ടറിലേക്കു മുന്നേറി.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സ്വാതിക് സായ്രാജ് സഖ്യത്തിന് ജയം. 21-13, 18-21, 21-10 സ്കോറിന് തായ്വാന്റെ വാംഗ് ചി ലിൻ- ച്യു ഹ്സിയാംഗ് ചിയേ സഖ്യത്തെ പരാജയപ്പെടുത്തി.