ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്കു ജയം
Thursday, September 11, 2025 2:19 AM IST
ഹാങ്ഷൗ: 2025 ഏഷ്യ കപ്പ് വനിതാ ഹോക്കി സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു ജയം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 4-2ന് ദക്ഷിണകൊറിയയെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ ചൈന 2-0ന് ജപ്പാനെ തോല്‍പ്പിച്ചു.
രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്നു ചൈനയെ നേരിടും. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടുക.