ജേർണലിസ്റ്റ്സ് ക്രിക്കറ്റ് ലീഗ്
Thursday, September 11, 2025 2:19 AM IST
കൽപ്പറ്റ: മൂന്നാമത് അദാനി ട്രിവാൻഡ്രം റോയൽസ് ജേർണലിസ്റ്റ്സ് ക്രിക്കറ്റ് ലീഗിന് (ജെസിഎൽ-2025) നാളെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ടൂർണമെന്റ് ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കും. 14നാണ് ഫൈനൽ.
പത്രപ്രവർത്തക യൂണിയൻ വയനാട് ഘടകം ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലാ ടീമുകൾ മാറ്റുരയ്ക്കും. മൂന്നൂറിലധികം മാധ്യമപ്രവർത്തകർ ടൂർണമെന്റിന്റെ ഭാഗമാകും. തിരുവനന്തപുരമാണ് നിലവിലെ ചാന്പ്യന്മാർ.