മഹാരാഷ്ട്ര ചാന്പ്യന്മാർ
Thursday, September 11, 2025 2:19 AM IST
കൊച്ചി: ത്രിദിന ഓള് ഏജ് ഗ്രൂപ്പ് എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 102 പോയിന്റ് നേടി മഹാരാഷ്ട്ര ചാമ്പ്യന്മാരായി.
49 പോയിന്റ് നേടി ഗുജറാത്ത് രണ്ടാമതെത്തിയപ്പോള്‍ 40 പോയിന്റുമായി കര്‍ണാടക മൂന്നാം സ്ഥാനവും നേടി.
അര ഡസനോളം ഇനങ്ങളില്‍ ഫൈനലിലെത്തിയ കേരളത്തിനു പക്ഷേ, മെഡലുകള്‍ നേടാനായില്ല. 600ൽ അധികം മത്സരാര്‍ഥികളാണു റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.