അ​​​​ബു​​​​ദാ​​​​ബി: ഏ​​​​ഷ്യ ക​​​​പ്പ് പു​​​​രു​​​​ഷ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന് ജ​​​​യം. ഹോ​​​​ങ്കോം​​ഗി​​നെ 94 റ​​​​ണ്‍​സി​​​​നു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ര​​​​ട്ട റി​​​​ക്കാ​​​​ർ​​​​ഡു​​​​മാ​​​​യി ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന്‍റെ അ​​​​സ്മ​​​​ത്തു​​​​ള്ള ഒ​​​​മ​​​​ർ​​​​സാ​​​​യ് ആ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. സ്കോ​​​​ർ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ: 20 ഓ​​​​വ​​​​റി​​​​ൽ 188/6. ഹോ​​​​ങ്കോംഗ് 20 ഓ​​​​വ​​​​റി​​​​ൽ 94/9.

ഒ​​​​മ​​​​ർ​​​​സാ​​​​യി​​​​യു​​​​ടെ ചി​​​​റ​​​​കി​​​​ൽ

അ​​​​ഫ്ഗാ​​​​ൻ വി​​​​ജ​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ​​​​ത് മു​​​​ൻ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ അ​​​​സ്മ​​​​ത്തു​​ള്ള ഒ​​​​മ​​​​ർ​​​​സാ​​​​യി​​​​യു​​​​ടെ ഇ​​​​ര​​​​ട്ട റി​​​​ക്കാ​​​​ർ​​​​ഡ് കു​​റി​​ച്ച ക​​​​ന്നി അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി പ്ര​​​​ക​​​​ട​​​​നം. അ​​​​ഫ്ഗാ​​​​ൻ താ​​​​ര​​​​ത്തി​​​​ന്‍റെ വേ​​​​ഗമേറി​​​​യ ട്വ​​​​ന്‍റി-20 അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി, ഏ​​​​ഷ്യ ക​​​​പ്പി​​​​ലെ വേ​​​​ഗ​​​മേറി​​​​യ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി എ​​​​ന്നീ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​ണ് താ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. വെ​​​​ടി​​​​ക്കെ​​​​ട്ട് ബാ​​​​റ്റിം​​​​ഗു​​​​മാ​​​​യി ക​​​​ളം നി​​​​റ​​​​ഞ്ഞ ഒ​​​​മ​​​​ർ​​​​സാ​​​​യി 20 പ​​​​ന്തി​​​​ൽ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി. 250 സ്ടൈ​​​​ക്ക്ര് റേ​​​​റ്റി​​​​ൽ 21 പ​​​​ന്തി​​​​ൽ 53 റ​​​​ണ്‍​സ് (ഒ​​​​രു ഫോ​​​​റും നാ​​​​ല് സി​​​​ക്സും) അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.


ത​​ക​​ർ​​ന്ന റി​​ക്കാ​​ർ​​ഡു​​ക​​ൾ

അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച ഒ​​​​മ​​​​ർ​​​​സാ​​​​യി മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്, അ​​ഫ്ഗാ​​നി​​സ്ഥാ​​നാ​​യി 21 പ​​ന്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബി​​​​യു​​​​ടെ​​​​യും ഗു​​​​ൽ​​​​ബാ​​​​ദി​​​​ൻ നാ​​​​യ്ബി​​​​ന്‍റെ​​​​യും റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ്. മു​​​​ഹ​​​​മ്മ​​​​ദ് ന​​​​ബി 2017ൽ ​​​​അ​​​​യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രേ 21 പ​​​​ന്തി​​​​ൽ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ബം​​​​ഗ​​​​ളൂ​​രു​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു ഗു​​​​ൽ​​​​ബാ​​​​ദി​​​​ന്‍റെ നേ​​​​ട്ടം.

ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള ഏ​​​​ഷ്യ ക​​​​പ്പി​​​​ലെ വേ​​​​ഗ​​​​മേ​​​​റി​​​​യ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി എ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും ഒ​​​​മ​​​​ർ​​​​സാ​​​​യ് തി​​രു​​ത്തി. 2022ൽ ​​​​ഹോ​​​​ങ്കോം​​ഗി​​നെ​​​​തി​​​​രേയാ​​​​യി​​​​രു​​​​ന്നു സൂ​​​​ര്യ​​​​കു​​​​മാ​​​​റി​​​​ന്‍റെ 22 പ​​​​ന്തി​​​​ലെ റി​​​​ക്കാ​​​​ർ​​​​ഡ് വെ​​​​ടി​​​​ക്കെ​​​​ട്ട്. അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന്‍റെ റഹ്‌​​മ​​​​നു​​​​ള്ള ഗു​​​​ർ​​​​ബാ​​​​സും 2022ൽ ​​​​ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രേ 22 പ​​​​ന്തി​​​​ൽ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടിയിരു​​​​ന്നു.