എറിയോണിന് നാല് വർഷ വിലക്ക്
Saturday, September 13, 2025 1:16 AM IST
ന്യൂയോർക്ക്: ഉത്തേജക വിരുദ്ധ നിയമ ലംഘനത്തിന് അമേരിക്കൻ സ്പ്രിന്റർ എറിയോണ് നൈറ്റണിന് നാലു വർഷത്തെ വിലക്ക്.
ലോക അത്ലറ്റിക് ഫെഡറേഷനും ലോക ഉത്തേജക വിരുദ്ധ ഏജൻസിയും നൽകിയ അപ്പീലുകൾ വെള്ളിയാഴ്ച സ്പോർട്സ് ആർബിട്രേഷൻ കോടതി ശരിവച്ചതിനെത്തുടർന്നാണ് വിലക്ക്.