5 ഓവറില്‍ പ്രോട്ടീസ് ജയം
Friday, September 12, 2025 2:57 AM IST
കാഡിഫ്: മഴയെത്തുടര്‍ന്ന് അഞ്ച് ഓവറാക്കി കുറച്ച ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് എതിരേ ദക്ഷിണാഫ്രിക്കയ്ക്കു ജയം.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടി. മഴയെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ലക്ഷ്യം അഞ്ച് ഓവറില്‍ 69 ആയി നിശ്ചയിക്കപ്പെട്ടു.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുക്കാനേ ഇംഗ്ലണ്ടിനു സാധിച്ചുള്ളൂ; പ്രോട്ടീസിന് 14 റണ്‍സ് ജയം.