മും​​ബൈ: ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഒ​​ഫീ​​ഷ​​ല്‍​സ് പ​​ട്ടി​​ക​​യി​​ല്‍ പു​​രു​​ഷ​​ന്മാ​​ര്‍​ക്കു സ്ഥാ​​ന​​മി​​ല്ല. 2025 ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഒ​​ഫീ​​ഷ​​ല്‍​സ്/​​അ​​മ്പ​​യ​​ര്‍ സം​​ഘ​​മാ​​ണ് ലേ​​ഡീ​​സ് ഒ​​ണ്‍​ലി ആ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഏ​​ക​​ദി​​ന വ​​നി​​താ ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു നീ​​ക്കം. ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2025 വ​​നി​​താ ലോ​​ക​​ക​​പ്പ് ഈ ​​മാ​​സം 30 മു​​ത​​ലാ​​ണ്. ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും ത​​മ്മി​​ല്‍ ഗോ​​ഹ​​ട്ടി​​യി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.

2022 കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സ്, 2023, 2024 ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് എ​​ന്നി​​വ​​യ്ക്കു​​ശേ​​ഷം പൂ​​ര്‍​ണ​​മാ​​യി വ​​നി​​താ ഒ​​ഫീ​​ഷ​​ല്‍​സ് അ​​ണി​​നി​​ര​​ക്കു​​ന്ന നാ​​ലാ​​മ​​ത് അ​​ന്താ​​രാ​​ഷ്‌ട്ര ​​കാ​​യി​​ക മ​​ത്സ​​ര​​മാ​​ണ് 2025 വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്.


18 അം​​ഗ സം​​ഘം

18 അം​​ഗ വ​​നി​​താ സം​​ഘ​​മാ​​യി​​രി​​ക്കും 2025 ലോ​​ക​​ക​​പ്പ് നി​​യ​​ന്ത്രി​​ക്കു​​ക. 14 അ​​മ്പ​​യ​​ര്‍​മാ​​രും നാ​​ല് മാ​​ച്ച് റ​​ഫ​​റി​​മാ​​രും ഉ​​ള്‍​പ്പെ​​ടു​​ന്ന​​താ​​ണ് ഈ ​​സം​​ഘം.

മു​​ന്‍​നി​​ര വ​​നി​​താ അ​​മ്പ​​യ​​ര്‍​മാ​​രാ​​യ ക്ലെ​​യ​​ര്‍ പൊ​​ളോ​​സാ​​ക്, ജാ​​ക്വ​​ലി​​ന്‍ വി​​ല്യം​​സ്, സൂ ​​റെ​​ഡ്‌​​ഫെ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് അ​​മ്പ​​യ​​ര്‍ പാ​​ന​​ലി​​ലു​​ള്ള​​ത്. പു​​രു​​ഷ ഏ​​ക​​ദി​​നം നി​​യ​​ന്ത്രി​​ച്ച ആ​​ദ്യ വ​​നി​​ത എ​​ന്ന റി​​ക്കാ​​ര്‍​ഡി​​ന് ഉ​​ട​​മ​​യാ​​ണ് ഓ​​സ്‌​​ട്രേ​​ലി​​യ​​ക്കാ​​രി​​യാ​​യ ക്ലെ​​യ​​ര്‍ പൊ​​ളോ​​സാ​​ക്.