ദു​​ബാ​​യ്: ലോ​​ക ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ, ഏ​​ഷ്യ ക​​പ്പി​​ല്‍ ടീ​​മു​​ക​​ളെ ത​​ക​​ര്‍​ത്ത് ത​​രി​​പ്പ​​ണ​​മാ​​ക്കും: യു​​എ​​ഇ കോ​​ച്ച് ലാ​​ല്‍​ച​​ന്ദ് രാ​​ജ്പു​​ത്തി​​ന്‍റെ വാ​​ക്കു​​ക​​ള്‍. 13.1 ഓ​​വ​​റി​​ല്‍ യു​​എ​​ഇ​​യെ 57 റ​​ണ്‍​സി​​ല്‍ എ​​റി​​ഞ്ഞി​​ട്ട​​ശേ​​ഷം 4.3 ഓ​​വ​​റി​​ല്‍ ഇ​​ന്ത്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ഒ​​രു വെ​​ടി​​യും ശ​​ബ്ദ​​വും മാ​​ത്ര​​മേ കേ​​ട്ടു​​ള്ളൂ എ​​ന്ന ജ​​ഗ​​തി​​ശ്രീ​​കു​​മാ​​റി​​ന്‍റെ ഡ​​യ​​ലോ​​ഗി​​നു സ​​മാ​​ന​​മാ​​ണ് ലാ​​ല്‍​ച​​ന്ദി​​ന്‍റെ ഈ ​​തു​​റ​​ന്നുപ​​റ​​ച്ചി​​ല്‍. ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഗ്രൂ​​പ്പ് എ​​യി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രേ ഒ​​മ്പ​​ത് വി​​ക്ക​​റ്റ് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ശേ​​ഷം പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ലാ​​ല്‍​ച​​ന്ദ് രാ​​ജ്പു​​ത്.

2007ല്‍ ​​ന​​ട​​ന്ന പ്ര​​ഥ​​മ ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ എം.​​എ​​സ്. ധോ​​ണി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​ന്ത്യ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ള്‍ ടീ​​മി​​ന്‍റെ മാ​​നേ​​ജ​​രാ​​യി​​രു​​ന്നു ലാ​​ല്‍​ച​​ന്ദ്. 2007-08 ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​നം​​വ​​രെ ഇ​​ന്ത്യ​​യു​​ടെ കോ​​ച്ചാ​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ കോ​​ച്ചാ​​യ ച​​രി​​ത്ര​​വും ലാ​​ല്‍​ച​​ന്ദി​​നു​​ണ്ട്.


ഇ​​ന്ത്യ​​യു​​ടെ റേ​​ഞ്ച്

“പേ​​സ​​ര്‍ അ​​ര്‍​ഷ​​ദീ​​പ് സിം​​ഗി​​ന് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ സ്ഥാ​​നം ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ടീം ​​ഇ​​ന്ത്യ​​യു​​ടെ പ്ര​​തി​​ഭാ​​ബാ​​ഹു​​ല്യം മ​​ന​​സി​​ലാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. ഇ​​ന്ത്യ​​ക്കെ​​തി​​രേ പ​​വ​​ര്‍​പ്ലേ​​യി​​ല്‍ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് യു​​എ​​ഇ ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ല്‍, സ്പി​​ന്ന​​ര്‍​മാ​​ര്‍ എ​​ത്തി​​യ​​തോ​​ടെ ക​​ഥ​​മാ​​റി.

കു​​ല്‍​ദീ​​പ് യാ​​ദ​​വ്, വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി എ​​ന്നി​​വ​​ര്‍​ക്കെ​​തി​​രേ ലോ​​കോ​​ത്ത​​ര ബാ​​റ്റ​​ര്‍​മാ​​ര്‍​ക്കു പോ​​ലും പി​​ടി​​ച്ചു നി​​ല്‍​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ല. ഇ​​ന്ത്യ​​യു​​ടെ ക്വാ​​ളി​​റ്റി ലെ​​വ​​ലി​​ലു​​ള്ള ക​​ളി​​ക്കാ​​ര്‍​ക്കെ​​തി​​രേ യു​​എ​​ഇ ക​​ളി​​ച്ചി​​ട്ടി​​ല്ല’’- ലാ​​ല്‍​ച​​ന്ദ് പ​​റ​​ഞ്ഞു.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ജ​​നി​​ച്ച ഓ​​പ്പ​​ണ​​ര്‍ അ​​ലി​​ഷാ​​ന്‍ ഷ​​റ​​ഫു (17 പ​​ന്തി​​ല്‍ 22) ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ യു​​എ​​ഇ​​യു​​ടെ ടോ​​പ് സ്‌​​കോ​​റ​​ര്‍. യു​​എ​​ഇ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ മ​​ഹാ​​ഭൂ​​രി​​പ​​ക്ഷ​​വും ഇ​​ന്ത്യ​​യി​​ലും പാ​​ക്കി​​സ്ഥാ​​നി​​ലും ജ​​നി​​ച്ച​​വ​​രാ​​യി​​രു​​ന്നു.