ഏഷ്യ ഹോക്കി: ഇന്ത്യ തോറ്റു
Friday, September 12, 2025 2:57 AM IST
ഹാങ്ഷൗ: 2025 ഏഷ്യ കപ്പ് വനിതാ ഹോക്കിയുടെ സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. ചൈനയോട് 4-1നാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്.
സൂപ്പര്‍ ഫോറില്‍ രണ്ട് റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ആറ് പോയിന്റുമായി ചൈന ഒന്നാം സ്ഥാനത്ത് എത്തി. മൂന്നു പോയിന്റുമായി ഇന്ത്യ രണ്ടാമതുണ്ട്. ഇന്നു ജപ്പാന് എതിരേയാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ ഫോര്‍ മത്സരം.