ആയുഷ് x ലക്ഷ്യ
Friday, September 12, 2025 2:57 AM IST
ഹോങ്കോംഗ്: 2025 ഹോങ്കോംഗ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ക്വാര്‍ട്ടര്‍ ഫൈനലിനു കളമൊരുങ്ങി.
ഇന്ത്യയുടെ ആയുഷ് ഷെട്ടിയും ലക്ഷ്യ സെന്നും തമ്മിലാണ് ക്വാര്‍ട്ടര്‍. എസ്.എച്ച്. പ്രണോയിയും ലക്ഷ്യ സെന്നും തമ്മിലായിരുന്നു ഒരു പ്രീക്വാര്‍ട്ടര്‍. 15-21, 21-18, 21-10ന് പ്രണോയിയെ കീഴടക്കിയാണ് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ജാപ്പനീസ് സൂപ്പര്‍ താരം കൊഡയ് നരോകയെ അട്ടിമറിച്ചാണ് 20കാരനായ ആയുഷ് ഷെട്ടിയുടെ ക്വാര്‍ട്ടര്‍ പ്രവേശം. സ്കോര്‍: 21-19, 12-21, 21-14. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി - സാത്വിക് സായ്രാജ് സഖ്യവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.