മെഡല്‍ ഉറപ്പിച്ച് പൂജ റാണി
Friday, September 12, 2025 2:57 AM IST
ലിവര്‍പൂള്‍: ലോക ചാമ്പ്യന്‍ഷിപ്പ് ബോക്സിംഗില്‍ ഇന്ത്യയുടെ വനിതാ താരം പൂജ റാണി മെഡല്‍ ഉറപ്പിച്ചു.
80 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ പ്രവേശിച്ചതോടെയാണ് പൂജ മെഡല്‍ ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ എമിലിയ കൊറ്റെര്സ്കയെ 3-2ന് ഇടിച്ചിട്ടാണ് 34കാരിയായ പൂജ അവസാന നാലില്‍ ഇടംപിടിച്ചത്.
ജെയ്സ്മിന്‍ ലംബോറിയ (57 കിലോഗ്രാം വിഭാഗം), നൂപുര്‍ ഷിയോറന് (80+ കിലോഗ്രാം) എന്നിവരും ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.