ആൻഡ്രെ ഒനാന കളം മാറുന്നു
Saturday, September 13, 2025 1:16 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആൻഡ്രെ ഒനാന തുർക്കി ടീമായ ട്രാബ്സോണ്സ്പോറിലേക്ക് ചേക്കേറാനുള്ള നീക്കം പൂർത്തിയായതായി പ്രീമിയർ ലീഗ് ക്ലബ് അറിയിച്ചു.
സീസണിൽ യുണൈറ്റഡിന്റെ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിലും തുർക്കി ഇന്റർനാഷണൽ ആൽറ്റായ് ബയിന്ദിർ ആണ് കളിച്ചത്. 29കാരനായ ഒനാനയ്ക്ക് ഒരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.