നീരജും കൂട്ടരും ഇന്ന് ഇറങ്ങും; ജാവലിൻ റിക്കാർഡ്
Saturday, September 13, 2025 1:16 AM IST
ടോക്കിയോ: ഇന്നാരംഭിക്കുന്ന ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് പുരുഷ ജാവലിൻ ത്രോയിൽ ആദ്യ ത്രോയ്ക്കുമുന്പേതന്നെ ഇന്ത്യക്ക് റിക്കാർഡ്!
ലോക ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി നാല് ഇന്ത്യക്കാർ ഒരിനത്തിൽ മത്സരിക്കുകയാണ്. നിലവിലെ ചാന്പ്യൻ നീരജ് ചോപ്രയ്ക്കൊപ്പം രോഹിത് യാദവ്, സച്ചിൻ യാദവ്, യശ്വീർ സിംഗ് എന്നിവരാണ് നാഷണൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുന്നത്.
2023ൽ ഹംഗറിയിൽ നടന്ന ലോക ചാന്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ മൂന്നു ഇന്ത്യൻ താരങ്ങൾ മത്സരിച്ചതായിരുന്നു ഇതിനു മുന്പുള്ള ഇന്ത്യൻ റിക്കാർഡ്. അന്ന് നീരജ് ചോപ്ര ലോക ചാന്പ്യൻഷിപ്പിലെ ആദ്യ ഇന്ത്യൻ സ്വർണം സ്വന്തമാക്കി.
ഇത്തവണ നീരജിനൊപ്പം മത്സരിക്കുന്നവരിൽ മികവിൽ രണ്ടാം സ്ഥാനത്തുള്ളത് ഈ വർഷത്തെ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ കരിയറിലെ മികച്ച ദൂരമായ 85.16 മീറ്റർ പിന്നിട്ട് വെള്ളി നേടിയ സച്ചിൻ യാദവാണ്.