സിൽവർ ഹില്‍സ്് എച്ച്എസ്എസിന് ജയം
Saturday, September 13, 2025 1:16 AM IST
കോഴിക്കോട്: കോഴിക്കോട് സിൽവർ ഹില്‍സ് എച്ച്എസ്എസ് ഇൻഡോർ കോർട്ടിൽ നടക്കുന്ന 17-ാമത് സിൽവർ ഹില്‍സ് ട്രോഫി ദക്ഷിണേന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഗ്രൂപ്പ് എയിൽ ആതിഥേയരായ സിൽവർ ഹില്‍സ് എച്ച്എസ്എസിന് ജയത്തോടെ തുടക്കം.
ഡോണ്‍ ബോസ്കോ എച്ച്എസ്എസ് ഇരിഞ്ഞാലക്കുടയെ (72-20) സ്കോറിന് പരാജയപ്പെടുത്തി.ആണ്‍കുട്ടികളുടെ ലീഗ് മത്സരങ്ങളിൽ ഗവണ്മെന്റ് വൊക്കേഷണൽ എച്ച്എസ്എസ് നെല്ലിക്കുത്ത് ലിറ്റിൽ ഫ്ലവർ കോണ്‍വെന്റ് എച്ച്എസ്എസ് കൊരട്ടിയെ (67-54) പരാജയപ്പെടുത്തിയപ്പോൾ സിൽവർ ഹില്‍സ് പബ്ലിക് സ്കൂൾ ലിയോ തക ആലപ്പുഴയെ (63-22) സ്കോറിന് പരാജയപ്പെടുത്തി.
ടൂർണമെന്റിന്റെ ഉദ്ഘാടനം റവ.ഫാ. സിൽവർ ഹില്‍സ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ അഗസ്റ്റിൻ കെ. മാത്യു സിഎംഐയുടെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. ഒളിന്പ്യൻ വി. മുഹമ്മദ് അജ്മൽ വിശിഷ്ടാതിഥിയായി.
പ്രിൻസിപ്പൽ റവ.ഫാ. ജോണ്‍ മണ്ണാറത്തറ സിഎംഐ സ്വാഗതവും കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി പി.സി. ആന്റണി ആശംസാ പ്രസംഗം നടത്തി. പി.ടി.എ. ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി ടി. ആശംസകൾ നേർന്നു.