കളിയിൽ മാത്രം ശ്രദ്ധിക്കൂ: ടീം ഇന്ത്യയോട് കപിൽ
Saturday, September 13, 2025 1:16 AM IST
അബുദാബി: ഏഷ്യാകപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരമാണ് ഇപ്പോൾ ചർച്ചാവിഷയം. ചാന്പ്യൻസ് ട്രോഫിക്കുശേഷം ഇരുടീമും ഏറ്റുമുട്ടുന്പോൾ ആവേശം വാനോളമാണ്. നാളെയാണ് ഇരു ടീമും തമ്മിലുള്ള മത്സരം.
പാക്കിസ്ഥാനുമായുള്ള മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി ഇതിഹാസതാരം കപിൽദേവ് രംഗത്ത്.
ടീം കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണു താരത്തിന്റെ നിർദേശം. പുറത്തുനിന്നുള്ള ബഹളങ്ങൾ അവഗണിക്കണം. ഏഷ്യാകപ്പ് ടൂർണമെന്റിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതായിരുന്നു അദ്ദേഹം ഇന്ത്യൻ താരങ്ങളോട് ആവശ്യപ്പെട്ടത്.
ബൈലാറ്ററൽ പരന്പരയിൽ ഇന്ത്യ പാക്കിസ്ഥാനുമായി സഹകരിക്കില്ലെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ ഉൾപ്പെടുന്ന ടൂർണമെന്റുകളിൽ ഇന്ത്യ കളിക്കുമെന്നും ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു.