പൂജാ ക്രിക്കറ്റ് ടൂര്‍ണമെന്റ് നാളെ മുതൽ
Saturday, September 13, 2025 1:16 AM IST
കൊച്ചി: തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന 75-ാമത് നാവിയോ ഓള് ഇന്ത്യ പൂജാ നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നാളെ തുടക്കമാകും.
വൈകുന്നേരം അഞ്ചിന് ഉദ്ഘാടനം. 15 മുതലാണ് ആദ്യഘട്ട മത്സരങ്ങള്‍. 18 ടീമുകള്‍ ആദ്യഘട്ടത്തില്‍ ഏറ്റുമുട്ടും. 45 ഓവറാണ് ഒരു ഇന്നിംഗ്സ്. 18നാണ് ഫൈനല്‍.