ഐഎസ്എസ്എഫ് ലോകകപ്പ്: മേഘ്നയ്ക്ക് വെങ്കലം
Monday, September 15, 2025 1:59 AM IST
മ്യൂണിച്ച്: ഐഎസ്എസ്എഫ് വേൾഡ് കപ്പ് റൈഫിൾ/പിസ്റ്റളിൽ ഇന്ത്യയുടെ മേഘന സജ്ജനാർ ആദ്യ ലോകകപ്പ് മെഡൽ സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടി. സീസണ് അവസാനിച്ചപ്പോൾ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
എട്ട് വർഷത്തിനു ശേഷമുള്ള തന്റെ ആദ്യ ലോകകപ്പ് ഫൈനലിൽ, മേഘന 230.0 പോയിന്റ് സ്വന്തമാക്കിയാണ് വെങ്കലം നേടിയത്.