തോൽവി: യോഗ്യത നേടാതെ ഇന്ത്യ
Monday, September 15, 2025 1:59 AM IST
ഹാങ്ചൗ (ചൈന): ഏഷ്യാ കപ്പ് വനിതാ ഹോക്കി ഫൈനലിൽ ഇന്ത്യക്ക് തോൽവി. ആതിഥേയരായ ചൈനയോട് 4-1 സ്കോറിനായിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിന്റെ തുടക്കത്തിൽ സ്കോർ ചെയ്ത് മുൻതൂക്കം നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. പകുതി സമയം കളി അവസാനിക്കുന്പോൾ സ്കോർ 1-1 തുല്ല്യത പാലിച്ചിരുന്നു. രണ്ടാം പകുതിയിൽ ചൈനയുടെ ശക്തമായ ആക്രമണത്തിനു മുന്നിൽ ഇന്ത്യൻ സംഘത്തിനു പിടിച്ചുനൽക്കാനായില്ല.
തോൽവി വഴങ്ങിയതോടെ അടുത്ത വർഷം ബൽജിയത്തിലും നെതർലൻഡ്സിലുമായി നടക്കുന്ന ഹോക്കി ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായി. ചൈന നേരിട്ട് പ്രവേശനം നേടി.