ഇന്ത്യ x ചൈന ഫൈനല്‍
Sunday, September 14, 2025 2:26 AM IST
ഹാങ്ഷു: 2025 ഏഷ്യ കപ്പ് വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടും.
സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യ ജപ്പാനുമായി 1-1 സമനിലയില്‍ പിരിഞ്ഞ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. അതേസമയം, തങ്ങളുടെ അവസാന മത്സരത്തില്‍ ചൈന 1-0ന് ദക്ഷിണകൊറിയയെ തകര്‍ത്തു.
സൂപ്പര്‍ ഫോര്‍ അവസാനിച്ചപ്പോള്‍ മൂന്നു മത്സരങ്ങളില്‍നിന്ന് ചൈനയ്ക്ക് ഒമ്പതും ഇന്ത്യക്ക് നാലും പോയിന്റാണ്. രണ്ട് പോയിന്റുമായി ജപ്പാന് മൂന്നാമതും ഒരു പോയിന്റുമായി ദക്ഷിണകൊറിയ നാലാമതും.