അ​ബു​ദാ​ബി: 2025 ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ ഗ്രൂ​പ്പ് ബി​യി​ൽ ബം​ഗ്ലാ​ദേ​ശി​ന് എ​തി​രേ ശ്രീ​ല​ങ്ക​യു​ടെ മി​ക​ച്ച ബൗ​ളിം​ഗ് പ്ര​ക​ട​നം.

ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ല​ങ്ക, നി​ശ്ചി​ത 20 ഓ​വ​റി​ൽ ബം​ഗ്ലാ​ദേ​ശി​നെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 139 റ​ൺ​സ് എ​ടു​ക്കാ​നേ അ​നു​വ​ദി​ച്ചു​ള്ളൂ. ജേ​ക്ക​ർ അ​ലി (41 നോ​ട്ടൗ​ട്ട്), ഷ​മിം ഹു​സൈ​ൻ (42 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ടോ​പ് സ്കോ​റ​ർ​മാ​ർ.

ല​ങ്ക​യ്ക്കാ​യി വ​നി​ന്ധു ഹ​സ​രെ​ങ്ക 25 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് നേ​ടി.