സില്‍വര്‍ ഹില്‍സ് സെമിയില്‍
Sunday, September 14, 2025 2:26 AM IST
പാറോപ്പടി: 17-ാമത് സില്‍വര്‍ ഹില്‍സ് ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍-19 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട് സെമി ഫൈനലില്‍ പ്രവേശിച്ചു.
അണ്ടര്‍-19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ്, രാജഗിരി എച്ച്എസ്എസ് കളമശേരി, വേലമ്മാള്‍ മെട്രിക്കുലേഷന്‍ എച്ച്എസ്എസ് ചെന്നൈ, സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരം, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ കോഴിക്കോട്, വേലമ്മാള്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ തമിഴ്നാട്, ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് നെല്ലിക്കുത്ത് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി.