ഗണ്ണേഴ്സ് മിന്നി
Sunday, September 14, 2025 2:26 AM IST
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണലിനവ് മിന്നും ജയം. ഹോം മത്സരത്തില്‍ ഗണ്ണേഴ്സ് 3-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ കീഴടക്കി.
മാര്ട്ടിന് സുബിമെന്‍ഡിയുടെ ഇരട്ട ഗോളാണ് ആഴ്സണലിന് ആധികാരിക ജയം സമ്മാനിച്ചത്. 32, 79 മിനിറ്റുകളില്‍ ആഴ്സണലിനായി സുബിമെന്‍ഡി വലകുലുക്കി. 46-ാം മിനിറ്റില്‍ വിക്ടര്‍ ഗ്യോകെരെസും ഗണ്ണേഴ്സിനായി ലക്ഷ്യംകണ്ടു.
നാലു മത്സരങ്ങളില്‍നിന്ന് 9 പോയിന്റുമായി ആഴ്സണല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തി.