രോ- കോ ഇല്ല
Monday, September 15, 2025 1:59 AM IST
കാണ്‍പുർ: ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന പരന്പരയിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഉൾപ്പെടുമോയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്് ബിസിസിഐ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു.
മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയിൽ രോഹിത്, കോഹ്ലി എന്നിവരെ ഉൾപ്പെടുത്തിയില്ല. സെപ്തംബർ 30ന് നടക്കുന്ന ആദ്യ മത്സരത്തിൽ രജത് പട്ടീദാർ ഇന്ത്യ എ ടീമിനെ നയിക്കും. ഒക്ടോബർ മൂന്നുനും അഞ്ചിനും നടക്കുന്ന രണ്ട് മത്സരങ്ങളിൽ തിലക് വർമ നായകനാകും. മൂന്നു മത്സരവും കാണ്‍പുരിലാണ് നടക്കുന്നത്.