ഇന്ത്യൻ വനിതകൾക്ക് തോൽവി
Monday, September 15, 2025 1:59 AM IST
ചണ്ഡീഗഢ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 281 റണ്‍സ് വിജയ ലക്ഷ്യം ഓസീസ് 5.5 ഓവർ ബാക്കിനിൽക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഓസ്ട്രേലിയൻ ഓപ്പണർ ഫോബ് ലിച്ച്ഫീൽഡ് (88), ബെത്ത് മൂണി (77*), അന്നബെൽ സുതർലാൻഡ് (54*), തിളങ്ങിയപ്പോൾ എലിസ് പെറി 84 റണ്‍സുമായി റിട്ടയർ ഹർട്ടായി.