പ്രൊവിഡൻസ് എച്ച്എസ്എസ് കോഴിക്കോട് ഫൈനലിൽ
Monday, September 15, 2025 1:59 AM IST
കോഴിക്കോട്: 17-ാമത് സിൽവർ ഹിൽസ് ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യാ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ അണ്ടർ-19 പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പ്രൊവിഡൻസ് എച്ച്എസ്എസ് കോഴിക്കോട് ഹോളി ക്രോസ് എച്ച്എസ്എസ് തൂത്തുകൂടിയേ (71- 53) സ്കോറിന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്- എസ്വിജിവി മെട്രിക്കുലേഷൻ എച്ച്എസ്എസ് കരാമടൈ വിജയികളെ പ്രൊവിഡൻസ് ഫൈനലിൽ നേരിടും.
അണ്ടർ-19 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സെമിഫൈനലിൽ സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്- ഗവ. വൊക്കേഷണൽ എച്ച്എസ്എസ് നെല്ലിക്കുത്തിനെ നേരിടുന്പോൾ വേലമ്മാൾ മെട്രിക്കുലേഷൻ എച്ച്എസ്എസ് ചെന്നൈ- സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരത്തെ രണ്ടാം സെമിയിൽ നേരിടും.
അണ്ടർ-13 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്എസ്എസ്, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ കോഴിക്കോട് എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു.
ഫൈനൽ മത്സരങ്ങൾ ഇന്ന് രാവിലെ 7:30ന് ആരംഭിക്കും. അണ്ടർ-13 ആണ്‍കുട്ടികളുടെ ഫൈനൽ 7.30നും, അണ്ടർ 19 പെണ്‍കുട്ടികളുടെ ഫൈനൽ 8.30നും, അണ്ടർ 19 ആണ്‍കുട്ടികളുടെ ഫൈനൽ 10നും നടക്കും.
സമാപനസമ്മേളനത്തിൽ മുഖ്യാതിഥി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുണ്‍ കെ. പവിത്രൻ ഐ.പി.എസ്. വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. മുൻ ഇന്ത്യൻ ആർമി ക്യാപ്റ്റനും ദേശീയ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് പരിശീലകനുമായ ജി.ആർ.എൽ. പ്രസാദ് ചടങ്ങിൽ പങ്കെടുക്കും.