ഹോങ്കോംഗ് ഓപ്പണ്‍ 2025: തോൽവിയുടെ ദിനം
Monday, September 15, 2025 1:59 AM IST
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ 2025 ഇന്ത്യക്ക് നിരാശയുടെ ദിനം. പുരുഷ ഡബിൾസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സാത്വിക്സായിരാജ് റാങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും ഫൈനലിൽ തോൽവി വഴങ്ങി.
വീഴ്ച അരികേ
ഇന്ത്യയുടെ ലോക ഒന്‍പതാം റാങ്ക് പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്- ചിരാഗ് സഖ്യം ചൈനയുടെ ആറാം റാങ്ക് ഒളിന്പിക് വെള്ളി മെഡൽ ജേതാക്കളായ ലിയാങ് വെയ് കെങ്- വാങ് ചാങ് എന്നിവരോട് ശക്തമായ പോരാട്ടത്തിനൊടുവിൽ തോൽവി സമ്മതിച്ചു. 21-19, 14-21, 17-21 സ്കോറിനായിരുന്നു തോൽവി.