ബംഗ്ലാ പോരാട്ടം
Wednesday, September 17, 2025 12:48 AM IST
അബുദാബി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിന്റെ ജീവന്മരണ പോരാട്ടം. അഫ്ഗാനിസ്ഥാന് എതിരേ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 154 റണ്‍സ് നേടി.
അർധസെഞ്ചുറി നേടിയ ഓപ്പണർ തൻസിദ് ഹസനാണ് (31 പന്തിൽ 52) ബംഗ്ലാദേശിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. സെയ്ഫ് ഹസൻ (28 പന്തിൽ 30), തൗഹിദ് ഹൃദോയ് (20 പന്തിൽ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 15 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സ് എടുത്തു.