ഡുപ്ലാന്റിസ് റിക്കാര്‍ഡ്; നമ്പര്‍ 14
Tuesday, September 16, 2025 2:23 AM IST
ടോക്കിയോ: സ്വീഡിഷ് പുരുഷ പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് 14-ാം തവണയും ലോക റിക്കാര്‍ഡ് തിരുത്തി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 6.30 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ഡുപ്ലാന്റിസ് 14-ാം തവണയും ലോക റിക്കാര്‍ഡ് തിരുത്തി സ്വര്‍ണം സ്വന്തമാക്കിയത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡുപ്ലാന്റിസിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ്. ഈ വര്‍ഷം ബുഡാപെറ്റില് 6.29 മീറ്റര്‍ കുറിച്ചതായിരുന്നു ഡുപ്ലാന്റിസിന്റെ ഇതിനു മുമ്പത്തെ റിക്കാര്‍ഡ്.
2025ലെ നാലാം റിക്കാര്‍ഡ്
25കാരനായ ഡുപ്ലാന്റിസ് ഈ വര്‍ഷം പോള്‍വോള്‍ട്ടില്‍ ലോക റിക്കാര്‍ഡ് തിരുത്തുന്നത് ഇത് നാലാം തവണ. ഫെബ്രുവരിയില്‍ ക്ലെര്‍മോണ്ട് ഫെറാന്‍ഡില്‍ 6.27ഉം ജൂണില്‍ നടന്ന സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ 6.28ഉം ഓഗസ്റ്റില്‍ ബുഡാപെസ്റ്റില്‍ 6.29ഉം മീറ്റര്‍ ക്ലിയര്‍ ചെയ്ത് ഡുപ്ലാന്റിസ് സ്വന്തം റിക്കാര്‍ഡ് പുതുക്കിയിരുന്നു. 2020 ഫെബ്രുവരിയില്‍ 6.17 മീറ്റര്‍ കുറിച്ചതു മുതല്‍ ലോക റിക്കാര്‍ഡ് ഈ സ്വീഡിഷ് താരത്തിന്റെ പേരിലാണ്.