മാച്ച് റഫറിയെ നീക്കണമെന്ന് പിസിബി
Tuesday, September 16, 2025 2:23 AM IST
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം നിയന്ത്രിച്ച, മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്മാന് മൊഹ്സിന്‍ നഖ് വി.
“ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങൾ മാച്ച് റഫറി ലംഘിച്ചതായി എസിസിക്ക് (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) പിസിബി പരാതി നല്കി.
ഏഷ്യ കപ്പില്‍നിന്ന് മാച്ച് റഫറിയെ ഉടന്‍ നീക്കണമെന്ന ആവശ്യവും പിസിബി നടത്തി’’ മൊഹ്സിന്‍ നഖ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.