സാലി കേരള ക്യാപ്റ്റന്‍
Tuesday, September 16, 2025 2:23 AM IST
തിരുവനന്തപുരം: ഐസിസി റാങ്കിംഗില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി ട്വന്റി-20 പരിശീലന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസന്റെ ചേട്ടന് സാലി സാംസണ് നയിക്കും.
കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) 2025 സീസണ് ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ നായകനാണ് സാലി വിശ്വനാഥ്. 22 മുതല്‍ 25 വരെ മൂന്നു മത്സരങ്ങള്‍ കേരളം ഒമാനെതിരേ കളിക്കും.
ടീം: സാലി സാംസൺ (ക്യാപ്റ്റൻ), കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, എം. അജ്നാസ്, വിനൂപ് എസ്. മനോഹരന്, അഖില്‍ സ്കറിയ, പി. സിബിന്, ഗിരീഷ്, പി.എം. അന്‍ഫല്‍, ആര്.ജെ. കൃഷ്ണ ദേവന്, പി.എസ്. ജറിന്, രാഹുല്‍ ചന്ദ്രന്, സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, കെ.എം. ആസിഫ്, പി.എ. അബ്ദുള്‍ ബാസിത്, എ.കെ. അര്ജുന്, എന്‍.എസ്. അജയഘോഷ്.
കോച്ച്: അഭിഷേക് മോഹന്‍. മാനേജര്‍: അജിത്കുമാര്‍.