ഡെര്‍ബി ജയിച്ച് സിറ്റി
Tuesday, September 16, 2025 2:23 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്കു ജയം. സിറ്റിയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവര്‍ 3-0നു കീഴടക്കി.
എര്‍ലിംഗ് ഹാലണ്ട് ഇരട്ട ഗോള്‍ (53’, 68’) നേടി. ഫില്‍ ഫോഡന്റെ (18’) വകയായിരുന്നു സിറ്റിയുടെ ആദ്യ ഗോള്‍.
ലിവര്‍പൂള്‍ 1-0ന് ബേണ്‍ലിയെ തോല്‍പ്പിച്ചു. സ്റ്റോപ്പേജ് ടൈമില്‍ മുഹമ്മദ് സലയാണ് (90+5’) ലിവര്‍പൂളിന്റെ വിജയ ഗോള്‍ സ്വന്തമാക്കിയത്.