ടൈറ്റില്‍ പ്രോ ബോക്സിംഗ്
Thursday, September 18, 2025 1:39 AM IST
കൊച്ചി: കടവന്ത്രയിലെ ടൈറ്റില്‍ ബോക്സിംഗ് ക്ലബ് സംഘടിപ്പിച്ച ടൈറ്റില്‍ പ്രോ ബോക്സിംഗ് സീരീസ് വണ്‍ മത്സരത്തില്‍ പി.ജി. വിഷ്ണു സൂപ്പര്‍ ലൈറ്റ് വെയ്റ്റ് കാറ്റഗറിയില്‍ വിജയിയായി.
ഇമ്മാനുവല്‍ ബോബന് വെല്‍റ്റര്‍ വെയ്റ്റിലും നിതിന്‍ സൂപ്പര്‍ ബാന്റം വെയ്റ്റ് കാറ്റഗറിയിലും എന്‍.എസ്. സൂരജ്, എന്‍.വി. വിമല്‍ എന്നിവര്‍ ലൈറ്റ് വെയ്റ്റ് കാറ്റഗറിയിലും ജേതാക്കളായി. റയാന് ടോം ടിമി ക്രൂസര്‍ വെയ്റ്റ് കാറ്റഗറിയിലും വിജയിച്ചു.
വനിതകളുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് കാറ്റഗറിയില്‍ എം.ജി. ലക്ഷ്മി ദേവനന്ദയെ പരാജയപ്പെടുത്തി. അക്ഷയ് ചെഹല്‍ - രോഹിത് കുമാര്‍ സൂപ്പർ പോരാട്ടം സമനിലയില്‍ കലാശിച്ചു.