ദു​​ബാ​​യ്: ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ വൈ​​ര​​ത്തി​​ന്‍റെ അ​​ല​​യൊ​​ലി 2025 ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ഷെ​​ഡ്യൂ​​ളി​​നെ​​ത്ത​​ന്നെ ബാ​​ധി​​ച്ചു.

ഇ​​ന്ത്യ​​ക്തെ​​തി​​രേ 14നു ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ടോ​​സി​​ന്‍റെ സ​​മ​​യ​​ത്തും മ​​ത്സ​​രം ക​​ഴി​​ഞ്ഞും ടീം ​​ക്യാ​​പ്റ്റ​​ന്മാ​​രും ക​​ളി​​ക്കാ​​രും ഹ​​സ്ത​​ദാ​​നം ന​​ല്‍​കാ​​ത്ത​​തി​​ന്‍റെ ബാ​​ക്കിപ​​ത്ര​​മാ​​യി ഇ​​ന്ന​​ലെ യു​​എ​​ഇ​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നാ​​യി ടീം ​​ഹോ​​ട്ട​​ല്‍​വി​​ടാ​​തെ പാ​​ക് ടീ​​മി​​ന്‍റെ സ​​മ്മ​​ര്‍​ദ​​ത​​ന്ത്രം.

ഇ​​ന്ത്യ x പാ​​ക് മ​​ത്സ​​രം നി​​യ​​ന്ത്രി​​ച്ച മാ​​ച്ച് റ​​ഫ​​റി ആ​​ന്‍​ഡി പൈ​​ക്രോ​​ഫ്റ്റി​​നെ നീ​​ക്ക​​ണ​​മെ​​ന്ന പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​ന്‍റെ (പി​​സി​​ബി) ആ​​വ​​ശ്യം ഐ​​സി​​സി നി​​രാ​​ക​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ന്ന​​ലെ മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​റ​​ങ്ങാ​​തെ പാ​​ക് ടീം ​​ഹോ​​ട്ട​​ലി​​ല്‍ ത​​ങ്ങി​​യ​​ത്.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഇ​​ന്ന​​ലെ രാ​​ത്രി എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന യു​​എ​​ഇ​​ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നാ​​യി 8.30നാ​​ണ് പാ​​ക് ടീം ​​എ​​ത്തി​​യ​​ത്. അ​​തീ​​വ സ​​മ്മ​​ര്‍​ദ​​മു​​ണ്ടാ​​യെ​​ങ്കി​​ലും പാ​​ക്കി​​സ്ഥാ​​ന്‍ x യു​​എ​​ഇ മ​​ത്സ​​ര​​ത്തി​​ലും ആ​​ന്‍​ഡി പൈ​​ക്രോ​​ഫ്റ്റ് മാ​​ച്ച് റ​​ഫ​​റി​​യാ​​യി തു​​ട​​രും. ആ​​ന്‍​ഡി പൈ​​ക്രോ​​ഫ്റ്റാ​​ണ് പാ​​ക് ക്യാ​​പ്റ്റ​​ന്‍ സ​​ല്‍​മാ​​ന്‍ ആ​​ഗ​​യോ​​ട് ഇ​​ന്ത്യ​​ന്‍ ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന് ഹ​​സ്ത​​ദാ​​നം ന​​ല്‍​കേ​​ണ്ടെ​​ന്നു പ​​റ​​ഞ്ഞെന്നും ടീം ​​ലി​​സ്റ്റ് കൈ​​മാ​​റ്റം ചെ​​യ്യി​​ക്കാ​​തി​​രു​​ന്നെന്നു​​മാ​​ണ് പി​​സി​​ബി​​യു​​ടെ ആ​​രോ​​പ​​ണം.


“പൈ​​ക്രോ​​ഫ്റ്റ് മാ​​പ്പ് പ​​റ​​ഞ്ഞു’’

പി​​സി​​ബി ചെ​​യ​​ര്‍​മാ​​നും എ​​സി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​യ മൊ​​ഹ്‌​​സി​​ന്‍ ന​​ഖ്‌വി, ​​പാ​​ക്കി​​സ്ഥാ​​ന്‍റെ മു​​ന്‍ ചെ​​യ​​ര്‍​മാ​​ന്മാ​​രാ​​യ റ​​മീ​​സ് രാ​​ജ, ന​​ജാം സേ​​ത്തി തു​​ട​​ങ്ങി​​യ​​വ​​രു​​മാ​​യി സ​​ജീ​​വ ച​​ര്‍​ച്ച ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് പാ​​ക് ക്രി​​ക്ക​​റ്റ് ടീ​​മി​​നോ​​ട് ഹോ​​ട്ട​​ലി​​ല്‍ തു​​ട​​രാ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ച​​തെ​​ന്നാ​​ണ് വി​​വ​​രം. മ​​ത്സ​​ര​​ത്തി​​ന്‍റെ സ​​മ​​യം അ​​ടു​​ക്കു​​മ്പോ​​ഴും ന​​ഖ്‌വി, ​​റ​​മീ​​സ് രാ​​ജ അ​​ട​​ക്ക​​മു​​ള്ള​​വ​​രോ​​ട് ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്ന​​താ​​യാ​​ണ് ലഭിച്ച റി​​പ്പോ​​ര്‍​ട്ട്.

പാ​ക് ടീം ​ഗ്രൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​തി​നു പി​ന്നാ​ലെ, പൈ​ക്രോ​ഫ്റ്റ് മാ​പ്പ് പ​റ​ഞ്ഞെ​ന്നും ഇ​ന്ത്യ x പാ​ക് മ​ത്സ​ര​ത്തി​ല്‍ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ന​ട​ന്നോ എ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഐ​സി​സി അ​റി​യി​ച്ച​താ​യും പി​സി​ബി പ്ര​സ്താ​വി​ച്ചു.

പാ​ക് പ​ട 146

ദു​ബാ​യ്: യു​എ​ഇ​ക്ക് എ​തി​രാ​യ ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 20 ഓ​വ​റി​ൽ നേ​ടി​യ​ത് 146 റ​ണ്‍​സ്. ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണി​ത്. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഫ​ഖാ​ർ സ​മ​നും (36 പ​ന്തി​ൽ 50) ത​ക​ർ​ത്ത​ടി​ച്ച ഷ​ഹീ​ൻ അ​ഫ്രീ​ദി​യു​മാ​ണ് (14 പ​ന്തി​ൽ 29 നോ​ട്ടൗ​ട്ട്) പാ​ക്കി​സ്ഥാ​നെ 146ൽ ​എ​ത്തി​ച്ച​ത്.